Tuesday, December 7, 2010

ബലി

മുതുകില്‍
മൂന്നു വരകളുള്ളവന്‍
ദൈവങ്ങളോട്
ഇരക്കേണ്ടതില്ലാത്തവന്‍
കോടമഞ്ഞിന്‍റെ കയത്തില്‍ മുങ്ങിപ്പോയ
കാനനങ്ങളുടെ വീണ്ടെടുപ്പുകാരന്‍
രാവുകളെ ;
പകലുകളെയും
സ്വരവൈഖരികള്‍ ചൊല്ലിപ്പഠിപ്പിച്ച
                                           ഗന്ധര്‍വന്‍
വിശുദ്ധ ഗിരിയിലെ ദൈവങ്ങളെ ,
നിങ്ങളുടെ കൌതുകത്തിന്‍റെ
                       നഖമുനകള്‍ക്ക്
ഇന്നെന്‍റെ ബലി ഇവനാണ്
മുതുകില്‍
മൂന്നു
മുറിവുകളുള്ളവന്‍

3 comments:

  1. കൊള്ളാം ..നല്ല വരികള്‍ ...

    ReplyDelete
  2. പറയുവാനുള്ളിലിനി വാക്കുകളില്ല

    ReplyDelete
  3. Fantastic piece!

    http://ramblingreed00.blogspot.in/2018/03/blog-post.html

    ReplyDelete