Sunday, November 28, 2010

എന്നെ ഞാന്‍ പറയുമ്പോള്‍

നടന്നു ഞാന്‍ തീര്‍ത്ത കഠിനപാതകള്‍
മാതൃഗര്‍ഭത്തില്‍നിന്നു ഗാഗുല്‍ത്തായിലേക്ക്
എന്‍റെ കുരിശില്‍ നിന്ന്
വ്യാകുലമാതാവിന്‍റെ മടിയിലേക്ക്
ശേഷം നടന്നതൊന്നും ഞാനല്ല
യാത്ര പുരുഷലക്ഷണമാണ്
യാതന അതിലുള്‍ചേര്‍ന്നിരിക്കുന്നു
രാവിന്‍റെ ഗര്‍ഭത്തിലാണ്
പകലുരുവാകുന്നതെന്നു
പറയപ്പെടുന്നതു പോലെ

3 comments:

  1. കൊള്ളാം.കൊച്ചു കവിതയിൽ എറെയുണ്ട് വായിക്കാൻ.

    ReplyDelete
  2. നല്ല കവിത.
    യാത്ര പുരുഷ ലക്ഷണം തന്നെ.

    ReplyDelete